Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭ നാല്...

മലങ്കരസഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു: യോഗം ഓ​ഗസ്റ്റ്  27-ന്

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നു. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിം​ഗ് കമ്മിറ്റി യോ​ഗത്തിൽ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും, വർക്കിം​ഗ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു.

മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോ​ഗം ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കും. മുളന്തുരുത്തി സുന്നഹദോസിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാരോഹണത്തിന്റെയും 150ാം വാർഷിക വേളയിലാണ് മുളന്തുരുത്തി മലങ്കരസഭയുടെ ചരിത്രമുഹൂർത്തത്തിന് വേദിയാകുന്നത്.

ഓ​ഗസ്റ്റ് 27ന് രാവിലെ 10ന് സഭാ മാനേജിം​ഗ് കമ്മിറ്റിയോ​ഗം മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേരും. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ളവരെ മലങ്കര അസോസിയേഷൻ ചേരുന്ന വെട്ടിക്കൽ സെന്റ് തോമസ് ദയറായിലെ മാർ ​ഗ്രീ​ഗോറിയോസ് നഗറിലേക്ക് സ്വീകരിക്കും.

ലോകമെമ്പാടുമുള്ള നാലായിരത്തോളം വരുന്ന മലങ്കര സഭാ അസോസിയേഷൻ പ്രതിനിധികൾ നേരിട്ടെത്തി ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകും. പരിശുദ്ധ പരുമല തിരുമേനിയുടെ ആത്മീയജീവിതത്തിന്റെ ചൈതന്യം നിറഞ്ഞ പൗരാണിക ആശ്രമമാണ് വെട്ടിക്കൽ ദയറാ.

മുളന്തുരുത്തിയിൽ മലങ്കരസഭയുടെ ആദ്യ പള്ളി പ്രതിപുരുഷയോ​​ഗം നടന്നതിന്റെ  150ാം വാർഷികവേളയിലാണ് മറ്റൊരു മലങ്കര അസോസിയേഷന് ചരിത്രന​ഗരി വേദിയാകുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് സഭയിൽ മെത്രാൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2022 -ൽ കോലഞ്ചേരിയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഏഴ് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് ഒന്നു...

മദർ ഓഫ് ഓൾ ഡീൽസ് ; സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു

ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഇരു കക്ഷികളും ഒപ്പിട്ടു. മദർ ഓഫ് ഓൾ ഡീൽസ് എന്ന് കരാറിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ...
- Advertisment -

Most Popular

- Advertisement -