Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിനു നേരെ...

ട്രെയിനിനു നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ.കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് കല്ലേറിൽ പരുക്കേറ്റത്.

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയായിരുന്നു കല്ലേറ് നടന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം.കല്ലേറ് കൊണ്ട് ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും രണ്ട് പല്ലുകൾ നഷ്ടമാവുകയും ചെയ്‌തിരുന്നു .ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിയാണ് ഐശ്വര്യ.‌

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം:കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നൂറ്റമ്പതിലധികം ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 15ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ്...

ഓണ വിഭവങ്ങൾ : വെളിച്ചെണ്ണയ്ക്കും ശർക്കരയ്ക്കും  വിപണിയിൽ വില ഉയരുന്നു

കോഴഞ്ചേരി : ഓണ വിഭവങ്ങളിൽ ചേർക്കുന്ന പ്രധാന ഇനങ്ങളായ വെളിച്ചെണ്ണയ്ക്കും ശർക്കരയ്ക്കും ഓണ വിപണിയിൽ വില ഉയരുന്നു. വ്യാജൻ ഒഴുകുന്നെന്ന പ്രചരണവും നിലനിൽക്കെ ഇക്കാര്യത്തിൽ പരിശോധനകൾ നടക്കുന്നില്ലെന്നും പരാതി. ഓണവിപണിയിലെ അവസരം മുതലെടുത്ത്...
- Advertisment -

Most Popular

- Advertisement -