Sunday, August 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഭൂമി രജിസ്‌ട്രേഷന്‍...

ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കണം : ലെന്‍സ്‌ഫെഡ്

ചങ്ങനാശ്ശേരി : ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് &സൂപ്പര്‍ വൈസേഴ്സ് ഫെഡറേഷന്‍) നേതൃത്വം നല്‍കിയ 2-ാമത് വികസന സംവാദം കറുകച്ചാല്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടന്നു. കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ലെന്‍സ്‌ഫെഡ് അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഭൂമി സംബന്ധിച്ച രജിസ്‌ട്രേഷന്‍ ഫീസും ന്യായവില നിര്‍ണ്ണയവും കുറയ്ക്കണമെന്ന് ലെന്‍ഫെഡ് സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് അസാദ്ധ്യമാക്കിയ ഫീസ് ഘടന കാരണം ഭൂമിയുടെ ക്രയവിക്രയങ്ങളും നിര്‍മ്മാണവും ക്രമാതീതമായി കുറഞ്ഞു വരുന്നതായി സമ്മേളനം വിലയിരുത്തി.

വികസന സംവാദം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന കാര്യസമതി ചെയര്‍മാന്‍ അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സെമിനാറും ഫലവൃക്ഷതൈകളുടെ വിതരണവും കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ചങ്ങനാശ്ശേരി ഏരിയ പ്രസിഡന്റ് ചെറിയാന്‍ നെല്ലുവേലി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ജനീവ്.പി.ജി., സംസ്ഥാന സമതി അംഗം ജോഷി സെബാസ്റ്റ്യന്‍, ഏരിയ സെക്രട്ടറി ജോണ്‍സണ്‍ ജോണ്‍, ട്രഷറര്‍ ശരത്ത് കുമാര്‍, ജില്ലാ ഭാരവാഹികളായ അജിത്ത്.എസ്, പോള്‍ ആന്റണി, ഏരിയ ഭാരവാഹികളായ ടോണി. കെ. തോമസ്, ശരത്ത്ചന്ദ്രന്‍, സ്മൃതി എസ് എന്നിവര്‍ പ്രസംഗിച്ചു.

സംവാദ പൊതു ചര്‍ച്ചകളില്‍ കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായ അംഗങ്ങളായ ഷിബു ഇരുമേട, ജോസഫ് ദേവസ്യാ എന്നിവര്‍ പ്രസംഗിച്ചു. കറുകച്ചാല്‍ പഞ്ചായത്ത് അംഗങ്ങളായ ഷീലാ പ്രസാദ്, ബെന്‍സി ബൈജു, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി:  വാഹനഗതാഗതം തടസപ്പെട്ടു

തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു

ആറന്മുള: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതുനഗർ ജില്ലയിലെ  ശിവകാശി സ്വദേശി ശക്തിവേൽ (28) ആണ് അറസ്റ്റിലായത്. പിതാവ് ഉപേക്ഷിച്ച കുട്ടി മാതാവിനൊപ്പം ആറന്മുളയിലെ...
- Advertisment -

Most Popular

- Advertisement -