Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകയറ്റം കയറി...

കയറ്റം കയറി വന്ന പിക്കപ്പ് ഓട്ടോ തലകീഴായി മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: പന്നിമറ്റം ഇല്ലിമൂട് കവലയിൽ ലോഡുമായി കയറ്റം കയറി വന്ന പിക്കപ്പ് ഓട്ടോ മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു . ഇല്ലിമൂട് കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽപെട്ടത് . ഈ സ്ഥാപനത്തിൽ നിന്നും നിറയെ കാലിത്തീറ്റച്ചാക്കുകളുമായി കയറ്റം കയറി പ്രധാന റോഡായ പാക്കിൽ – പന്നിമറ്റം റോഡിലേയ്ക്ക് എത്തുകയായിരുന്നു വാഹനം .

എഞ്ചിനുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം വാഹനത്തിന്റെ പിൻ ഭാഗത്തായതിനാൽ കയറ്റം കയറിയപ്പോൾ വാഹനത്തിൽ കയറ്റിയ ലോഡിന്റെ ഭാരവും കൂടിയായപ്പോൾ കയറ്റത്തിൽ നേരെ തലകീഴായി മറിയുകയായിരുന്നു. കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ സമീപത്തില്ലാത്തതിനാൽ മറ്റ് അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും പന്നിമറ്റം കവലയിലെയും ഇല്ലിമൂട് കവലയിലെയും മറ്റ് ഓട്ടോ റിക്ഷാ ഡ്രൈവർമാരും ചേർന്ന് ചാക്കുകൾ  ഇറക്കിയ ശേഷം വാഹനം ഉയർത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബം​ഗാൾ ട്രെയിനപകടത്തിൽ മരണം 15 ആയി : 60പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി .അറുപതോളം പേർക്ക് പരുക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു....

എയർ ഇന്ത്യ 6 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി:  കർശന സുരക്ഷാ പരിശോധനയെന്ന് വിശദീകരണം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി. കര്‍ശനമായ സുരക്ഷാ പരിശോധന അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ റദ്ദുചെയ്തതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നിട്ടുള്ളതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം...
- Advertisment -

Most Popular

- Advertisement -