Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

ചങ്ങനാശ്ശേരി : യുവജനതയെ നശിപ്പിക്കുക, സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുക, അകാരണമായ ഭയവും അരാജകത്വവും സമൂഹത്തില്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കടന്നുവരുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജാഗ്രതയായിരിക്കുക. ഒറ്റക്കെട്ടായി പ്രതിരോധിക്കുക, സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവേകാനന്ദ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂളൂം സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ് ഉദ്ഘാടനം ചെയ്തു.

ഗോപാലകൃഷ്ണപിളള പി.ആര്‍. (പ്രസിഡന്റ്, വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്‍) അദ്ധ്യക്ഷത വഹിച്ചു. സോണി ജോസ് (വൈസ് പ്രിന്‍സിപ്പല്‍, ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂള്‍) സ്വാഗതം ചെയ്തു. ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ആര്‍ ‘ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഉപഹാരസമര്‍പ്പണം പ്രീത് പി ജോസ്(ജോ. സെക്രട്ടറി, വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്‍) നിര്‍വ്വഹിച്ചു. ജയദ്രഥന്‍ കെ.സി. (സെക്രട്ടറി, വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്‍) കൃതജ്ഞതയും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവല്ല : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് . എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം...

ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു പൊള്ളലേറ്റ രണ്ടു വയസ്സുകാരി മരിച്ചു

എറണാകുളം : കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരി മരിച്ചു .കോതമംഗലം കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2)...
- Advertisment -

Most Popular

- Advertisement -