Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅയൺ ബോക്സിൽ...

അയൺ ബോക്സിൽ നിന്നും തീ പടർന്നു : അതിരമ്പുഴയിൽ വീടിനുള്ളിൽ തീ പടർന്നു

കോട്ടയം: അയൺ ബോക്സ് ഓഫാക്കാൻ മറന്നതിനെ തുടർന്ന് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്.

പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്. പിന്നീട് രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വീടിന്റെ മുറിയിൽ ഉണ്ടായിരുന്ന 2 കട്ടിൽ, മെത്ത, തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു

വീടിന്റെ പുറകു വശത്ത് കൂടി പുക ഉയരുന്നത് കണ്ട ഇവർ ഉടൻ തന്നെ ക്രോ ബാർ ഉപയോഗിച്ച് വാതിൽ പൊളിച്ചു. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി  വീടിനകത്ത് കയറിയാണ് തീ പൂർണമായി അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-08-2024 Sthree Sakthi SS-428

1st Prize Rs.7,500,000/- (75 Lakhs) SW 853246 (PUNALUR) Consolation Prize Rs.8,000/- SN 853246 SO 853246 SP 853246 SR 853246 SS 853246 ST 853246 SU 853246 SV 853246 SX...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) ആഗസ്റ്റ് 14 ന് രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 15 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി...
- Advertisment -

Most Popular

- Advertisement -