Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോര്‍ഡിലെ...

ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള : ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നെയ്യാറ്റിന്‍കര അസിസ്റ്റന്റ് കമ്മീഷണറുടെ കീഴില്‍ വരുന്ന ഇരുപത് ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങളും  മറ്റ് അമൂല്യ വസ്തുക്കളും നഷ്ടമായെന്ന തിരുവാഭരണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തിര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്  എന്നിവയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര മുത്താരമ്മന്‍കോവില്‍ നടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സമാപിച്ചു.  ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സമിതി താലൂക്ക് പ്രസിഡന്റ് പി.എന്‍.ജിനചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സമിതി അംഗം ജഗതി രാജന്‍, ജില്ലാ ഉപാധ്യക്ഷന്‍ ബിജു അറപ്പുര, ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍കുമാര്‍.ആര്‍, താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് വി.കണ്ണന്‍, താലൂക്ക് ഉപാധ്യക്ഷന്‍ ആര്‍.പ്രതാപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണ്ണയ്‌ക്ക്‌ശേഷം ദേവസ്വം നെയ്യാറ്റിന്‍കര അസിസ്റ്റന്റ്  കമ്മീഷണര്‍ക്കും നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കും സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് റേഷൻ കടകളൊന്നും പൂട്ടില്ല : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന...

മഴയുടെ അളവില്‍ വലിയ കുറവ് : എല്‍നിനോ സ്വാധീനം മൂലമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചി: കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ...
- Advertisment -

Most Popular

- Advertisement -