Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസ്: എസ്ഐടിയുടെ പരിശോധന സന്നിധാനത്ത് ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട എസ് ഐടി യുടെ സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത് നടക്കും. പ്രഭാമണ്ഡലം ഇളക്കി സാംപിളുകൾ ശേഖരിക്കുന്നത് വൈകിട്ട് 5 ന് ആരംഭിക്കും.

കട്ടിളപ്പാളിയുടെ മുകളിലാണ് പ്രഭാമണ്ഡലം. കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി സാംപിൾ ശേഖരിക്കും. കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് എസ് ഐ ടി പരിശോധന നടത്തുന്നത്.

പ്രഭാമണ്ഡലത്തിലെ സ്വർണം ദ്വാരപാലക ശിൽപത്തിനൊപ്പം വേർതിരിച്ച് എടുത്തെന്നാണ് എസ് ഐ ടി കണ്ടെത്തിയത്. കട്ടിളപ്പാളിയിൽ ദശാവതാരങ്ങൾ സ്ഥാപിച്ചതിലെ 2 പാളികൾ, പ്രഭാമണ്ഡലത്തിലെ പാളികൾ എന്നിവ ഉൾപ്പെടെ 7 പാളികളിൽ നിന്ന് സ്വർണം കവർച്ച ചെയ്തെന്നാണ് എസ് ഐ ടി നിരീക്ഷണം.

ഇത് ചെന്നൈ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ച് വേർതിരിച്ചുവെന്നും അത് കണ്ടെത്താനുമാണ് നിലവിലെ പരിശോധന എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യത്തിലെ ശാസ്ത്രീയ പരിശോധന കേസിൽ വഴിത്തിരിവ് ആകാനാണ് സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട : പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്. അടൂർ തുവയൂർ സൗത്ത് സ്വദേശി റോയി (43) ക്ക് ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഓമല്ലൂർ ഗവ. എച്ച്...

ടി എം എം ആശുപത്രിയിൽ സമൂഹ വൃക്ഷത്തൈ നടീലും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു

തിരുവല്ല: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി  തിരുവല്ല മെഡിക്കൽ മിഷൻ  ആശുപത്രിയിൽ സാമൂഹിക വനവൽക്കരണ ഡിപ്പാർട്ടുമെന്റും എൻ ആർ സിയും ടി എം എം ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച  വൃക്ഷത്തൈ നടീൽ തിരുവല്ല എം...
- Advertisment -

Most Popular

- Advertisement -