Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോര്‍ഡിലെ...

ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും: പ്രസിഡന്റ് കെ ജയകുമാര്‍

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്നും, ഭേദഗതികളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. 20 പേരുടെ നിയമനങ്ങളിലാണ് ഭേദഗതി ഉണ്ടാകുക. ചില പരാതികളൊക്കെ ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ പരിഹരിക്കണമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്.

ബോര്‍ഡിന് മുമ്പാകെ വന്ന പരാതികളെല്ലാം പരിശോധിച്ചു. വിജിലന്‍സ് ക്ലിയറന്‍സ് ഒക്കെ നോക്കിയിട്ടാണ് ബോര്‍ഡ് തീരുമാനിച്ചത്. ആരെയെങ്കിലും എസ്‌ഐടി വിളിച്ചു ചോദ്യം ചെയ്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് സ്ഥാനക്കയറ്റമോ, ട്രാന്‍സ്ഫറോ പരിഗണിക്കാതിരിക്കാന്‍ സാധിക്കില്ല. ആരെയൊക്കെ അവര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

വിജിലന്‍സ് കേസുണ്ടെങ്കില്‍ ശരിയാണ്, എന്നാല്‍ വിജിലന്‍സ് ക്ലിയര്‍ ഉള്ളവരെയാണ് നിയമിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പുതിയ ഓര്‍ഡര്‍ ഇറങ്ങുന്നതോടെ പ്രകടമായ പരാതികളെല്ലാം മാറിക്കിട്ടും. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. സീനിയര്‍ ആള്‍ ചോദിച്ചത് കൊടുക്കാതെ ജൂനിയര്‍ ആള്‍ക്ക് കൊടുത്തു എന്ന പരാതി വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

ഒരുപാട് മണിക്കൂറുകള്‍ ചെലവഴിച്ചാണ് ട്രാന്‍സ്ഫര്‍ നടത്തിയത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ നിയമനം ചോദിച്ചില്ല. സ്ഥലംമാറ്റ അപേക്ഷകള്‍ ചോദിച്ചിരുന്നു. ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. അഥവാ ജാഗ്രതക്കുറവ് വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അന്നത് പരിഹരിച്ചിട്ടുണ്ട്. ശ്യാം പ്രകാശിനെ എസ്എടി ഓഫീസറായി നിയമിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോള്‍, അയാള്‍ക്കെതിരെ ഞങ്ങളുടെ മുന്നില്‍ പരാതികളൊന്നുമില്ലെന്ന് കെ ജയകുമാര്‍ വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുധീന്ദ്രതീർത്ഥ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും 20-ാമത് മഠാധിപതിയുമായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥസ്വാമികളുടെ ജന്മശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കാശി ഹരിദ്വാറിൽ രാവിലെ മുതൽ മഠാധിപതി സംയമീന്ദ്ര തീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ...

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത വേണം

പത്തനംതിട്ട : ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി. രോഗം സ്ഥിരീകരിച്ചയുടന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗനിരീക്ഷണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. വയറിളക്കം,...
- Advertisment -

Most Popular

- Advertisement -