Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യവകുപ്പ് ഡയറക്ടര്‍...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫിസില്‍ കസേരകളി : ചുമതലയേൽക്കാനെത്തിയ റീനയ്ക്കായി ഒഴിഞ്ഞുകൊടുക്കാതെ താൽക്കാലിക ഡയറക്ടർ

തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ ഉന്നത ഓഫീസായ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് (DHS) ആസ്ഥാനത്ത് കസേരകളി. ഔദ്യോഗിക ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയ ഡോ. റീനയ്‌ക്ക്, നിലവിൽ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. മീനാക്ഷി സീറ്റ് ഒഴിഞ്ഞുനൽകാൻ തയ്യാറായില്ല.തുടര്‍ന്ന് ഓഫിസില്‍ കയറിയ ഡോ.റീന എതിര്‍വശത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു.

തനിക്ക് ചുമതല ഒഴിയാൻ ഔദ്യോഗിക നിർദേശം ലഭിച്ചിട്ടില്ലെന്നും, അതിനാൽ സ്ഥാനം ഒഴിയില്ലെന്നുമായിരുന്നു ഡോ. മീനാക്ഷിയുടെ നിലപാട്.രണ്ടുപേരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ഡോ. മീനാക്ഷി പോലീസിന്റെ സഹായം തേടി.ഇതോടെ പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇരുവരുമായും ചർച്ച നടത്തുകയാണ്.

റീനയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്നലെയാണ് സ്ഥലംമാറ്റം സ്‌റ്റേ ചെയ്തത്.തുടര്‍ന്നാണ് അവര്‍ ഇന്നു ചുമതലയേല്‍ക്കാനെത്തിയത്. സ്‌റ്റേയ്‌ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ ആരോപണവിധേയനായ കോൺ​ഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കി

വയനാട് : കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ ആരോപണ വിധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേട(57)ത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .കൈഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടി മരിച്ച നിലയിലാണ്...

തിരിച്ചുവരവിന്റെ കാലമായി നോമ്പ് മാറണം:  ഫാ സരിഷ് തൊണ്ടാംകുഴി 

തിരുവല്ല: ജീവിതത്തിലെ ചില മനോഭാവങ്ങളിൽ നിന്ന് മനുഷ്യനിലേക്കും ദൈവത്തിലേക്കും തിരിയേണ്ട കാലമായി നോമ്പ് പരിണമിക്കണമെന്ന് ഫാ. സരിഷ് തൊണ്ടാംകുഴി പറഞ്ഞു.  തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ക്നാനായ കൺവൻഷൻ നാലാം...
- Advertisment -

Most Popular

- Advertisement -