Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീര്യം കുറഞ്ഞ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് : സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം, ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ ലഹരിയും വിഷമാണ്. ചെറിയ ലഹരി മിഠായികളിൽ നിന്നാണ് നമ്മുടെ പല കുട്ടികളും മാരക മയക്കുമരുന്നുകളുടെ പിടിയിലാകുന്നത്.

വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തി രഹിതമാണ്.  ജനം മൃഗീയഭൂരിപക്ഷം നൽകി ഒരു സർക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത് ജനങ്ങൾക്ക് നൻമ ചെയ്യാനാണ്. ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല. ഏത് സർക്കാർ വന്നാലും സഭയ്ക്ക് ഈ വിഷയത്തിൽ ഒരു നിലപാട് മാത്രമാണുള്ളത്. ആ നിലപാട് ലഹരിക്കെതിരാണ്.

സ്ത്രീകളുടെ സൗജന്യ യാത്ര, വയോജന വകുപ്പ് തുടങ്ങിയ മാതൃകാപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ച സർക്കാരിൽ നിന്ന് തുടർന്നും ജനക്ഷേമകരമായ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ തെറ്റ് തിരുത്തുമെന്ന് കരുതാം. ഇത്തരം വിഷയങ്ങളിൽ വി.എം സുധീരനടക്കം സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്നും ഓർത്തഡോക്സ് സഭ പ്രതികരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായാദേവി, ഇന്ദു , വൈശാഖ്...

മുസിരിസ് കനാല്‍ പൈതൃക പദ്ധതി: കനാലോരങ്ങളുടെ സൗന്ദര്യവത്കരണം ഓഗസ്‌റ്റോടെ

ആലപ്പുഴ: മുസിരിസ് കനാല്‍ പൈതൃക പദ്ധതിയിലൂടെ ജില്ലയിലെ കനാലുകളുടെ സൗന്ദര്യവത്കരണം ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും.കനാല്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് വിളിച്ചുചേര്‍ത്ത...
- Advertisment -

Most Popular

- Advertisement -