Saturday, April 5, 2025
No menu items!

subscribe-youtube-channel

Home64-ന്റെ നിറവിൽ...

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഇന്ന് 64-ാം ജന്മദിനം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് ലോകമെമ്പാടുമുള്ള മലയാളികളും മലയാള സിനിമ ലോകവും.

1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി ജനിച്ച മോഹൻലാൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ മോഹൻലാലിന്റെ സിനിമാജീവിതം നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടു .മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി .2001-ൽ പത്മശ്രീ പുരസ്കാരവും 2019 ൽ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു .2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി.മലയാളത്തിന്റെ പകരക്കാരനില്ലാത്ത മഹാനടന്റെ എമ്പുരാനും സംവിധായകനായുള്ള ബറോസിനുമൊക്കെയായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results: 25-06-2024 Sthree Sakthi

1st Prize Rs.7,500,000/- (75 Lakhs) SG 918494 (THIRUR) Consolation Prize Rs.8,000/- SA 918494 SB 918494 SC 918494 SD 918494 SE 918494 SF 918494 SH 918494 SJ 918494 SK...

വയനാട് കാറും ബൈക്കും കാട്ടാന തകര്‍ത്തു

വയനാട്: വയനാട് നടവയൽ നെയ്ക്കുപ്പയില്‍ വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു .ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍. കാറിന്റെ മുന്‍ഭാഗം...
- Advertisment -

Most Popular

- Advertisement -