Sunday, August 9, 2026
No menu items!

subscribe-youtube-channel

HomeNews28 മുതല്‍...

28 മുതല്‍ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 28  മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കേരളം – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. 28 മുതല്‍ 29 വരെ കേരളം – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു.കെ വെയിൽസിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്ക് നോർക്ക റിക്രൂട്ട്‌മെന്റ് : അഭിമുഖം നവംബറിൽ

തിരുവനന്തപുരം : യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയിൽസിൽ (NHS) വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 നവംബർ 07 മുതൽ 14 വരെ തീയതികളിൽ എറണാകുളത്ത് നടക്കും (PLAB...

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരം:  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ...
- Advertisment -

Most Popular

- Advertisement -