ചങ്ങനാശ്ശേരി : കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജ് സ്ഥാപകനും ഹോമിയോ ആതുര സേവന രംഗത്തെ ജനകീയമാക്കിയ സ്വാമി ആതുരദാസിന്റെ 113 മത് ജയന്തി ആഘോഷങ്ങൾ കുറിച്ചിയിൽ നടന്നു. സ്വാമി ആതുരദാസിന്റെ കുടിരത്തിൽ പുഷ്പാർച്ചന നടത്തി.
ജയന്തി സമ്മേളനം കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി ജെ ലാലി ഉത്ഘാടനം ചെയ്തു. എൻ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സ്വാമി രാജേന്ദ്ര മഹാരാജ് മുഖ്യ പ്രസംഗം നടത്തി. ഹോമിയോ റിസർച്ച് സെന്റർ ഡയറക്ടർ ഡോ പി ജെ സുധ, ഷിബു എഴേപുഞ്ചയിൽ,പി പി മോഹനൻ, അഭിഷേക് ബിജു,സാബു പൂവൻതറ,ജോജോ അലക്സ് എന്നിവർ പ്രസംഗിച്ചു.





