Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം നഷ്ടമായ...

നിയന്ത്രണം നഷ്ടമായ ബൈക്ക് തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം:  നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു.

കോട്ടയത്ത് നിന്നും പാലായിലേയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ടയുവതിയുടെ മരണം ഉടൻ തന്നെ സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ : അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട :വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....

വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു : ചിത്രത്തിന്റെ വിവിധഭാഗങ്ങൾ ഇന്റർനെറ്റിൽ 

ചെന്നൈ : ടിവികെ സ്ഥാപകന്‍ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ സിനിമ ഇന്റർനെറ്റിൽ. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. സിനിമയുടെ ആദ്യ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള...
- Advertisment -

Most Popular

- Advertisement -