Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ വിഭാഗത്തിന്റെ...

ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണ വിഭവങ്ങളും, 50 കിലോ പഴകിയ മീനും പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് അടൂർ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന. എസ്.എൻ. ഹോട്ടൽ, രാജധാനി, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺറൈസ്, പഴങ്കഞ്ഞിക്കട, അൽ റാസി, ബിഗ് മൗത്ത് തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ആശുപത്രി കാന്റീനിലും പരിശോധന നടന്നു.

പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. പഴകിയ മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. അതിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്താൻ ചില ഹോട്ടലുടമകൾ ശ്രമിച്ചതായും ആരോപണമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സീ പ്ലെയിൻ മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു : പരീക്ഷണ പറക്കൽ വിജയകരം

ഇടുക്കി : സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു.രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നാണ് അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയ എയ്റോഡ്രോമിൽ ഇറങ്ങിയത്....

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക:  തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച...
- Advertisment -

Most Popular

- Advertisement -