Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെബി ഗണേഷ്...

കെബി ഗണേഷ് കുമാറിനെതിരെ  രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചു യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.

ആര്‍ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സുകുമാരന്‍ നായരാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. ഗണേഷ് കുമാര്‍ സദാചാര വിരുദ്ധനായും സംസ്‌കാര ശൂന്യനായും പ്രവര്‍ത്തിച്ചുവെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം.

കഴിഞ്ഞ മൂന്ന് വര്‍ഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നു സനാതന ധര്‍മത്തിനും ഹൈന്ദവ ആചാരങ്ങള്‍ക്കും വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തു. ഇത്തരം മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമെന്ന് പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

സംഘടനയുടെ ദൈവീകത കൊണ്ടാണ് അദ്ദേഹം ഉന്നതാധികാര സമിതിയില്‍നിന്ന് പുറത്തായതെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. പത്തനാപുരം താലൂക്ക് യൂണിയന്‍ ഭരണം എന്‍എസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാര്‍ വികലമായി ചിത്രീകരിക്കുകയാണെന്നും താലൂക്ക് യൂണിയന്‍ ആരോപിച്ചു.

സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എന്‍എസ്എസ് കരയോഗത്തില്‍ അംഗമായി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എന്‍എസ്എസ് നേതൃത്വത്തിനും ജി സുകുമാരന്‍ നായര്‍ക്കും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു പ്രമേയം അവതരിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആണവശേഷിയുള്ള മിസൈൽ പരീക്ഷിച്ച് റഷ്യ

മോസ്കോ : യുക്രൈൻ യുദ്ധത്തെ ചൊല്ലി പാശ്ചാത്യ രാജ്യങ്ങളുമായി ഇടഞ്ഞു നിൽക്കുന്ന സമയത്ത് പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ.ആണവ എന്‍ജിനുള്ള 'ബുറെവെസ്‌നിക്‌' ക്രൂസ് മിസൈല്‍ റഷ്യന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചെന്ന് പ്രസിഡന്റ്...

അടിമവ്യാപാര നിരോധന വിളംബര വാർഷികം 16-ന്

തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃത്വത്തിൽ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 172-മത് വാർഷിക ആഘോഷം 16-ന് തിരുവല്ല മുനിസ്സിപ്പൽ ഗ്രൗണ്ടിൽ നടക്കും. സംസ്ഥാനതലത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സഭാ...
- Advertisment -

Most Popular

- Advertisement -