തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരും ചിത്രവും മാറി പിണറായി വിജയന്റെ പേരും ചിത്രവും നൽകിയ രണ്ട് പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പിആർ, വെബ് ആന്‍റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.
വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പകരം പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്സാപ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.പ്രതീഷ്. ഡി മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫിസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്.





