Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsചിങ്ങമാസം പിറന്നതോടെ...

ചിങ്ങമാസം പിറന്നതോടെ ഓണവിപണിയും സജീവമായി

പത്തനംതിട്ട: ചിങ്ങമാസം പിറന്നതോടെ ഓണവിപണിയും സജീവമായി. ഓണാഘോഷങ്ങള്‍ക്കും പൂക്കള മത്സരങ്ങള്‍ക്കുമായി പൂക്കള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ പൂവിപണിയും ഉണര്‍ന്നു. സ്‌കൂള്‍, കോളേജ്, ഓഫീസ്, ക്ലബ് എന്നിവിടങ്ങളിലെ ആഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ സജീവമാകുന്നതോടെ പൂക്കളുടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ആവശ്യകത ഉയരുന്നതോടെ വിലയും കൂടാനാണ് സാധ്യത. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാടന്‍ പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ബന്തി, വാടാമല്ലി, തുമ്പ, തുളസി തുടങ്ങിയ പൂക്കള്‍ പ്രാദേശികമായി ലഭിക്കുന്നുണ്ടെങ്കിലും ഓണക്കാലത്തെ വന്‍ ആവശ്യകത നിറവേറ്റാന്‍ ഇവ മതിയാകില്ല. ഇതോടെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പൂക്കളെയാണ് വ്യാപാരികള്‍ കൂടുതലായി ആശ്രയിക്കുന്നത്.

മൈസൂരു, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ എത്തുന്നത്. മുല്ലപ്പൂ വില കുതിക്കുന്നു ഓണവും വിവാഹ സീസണും ഒരുമിച്ചെത്തിയതോടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. നിലവില്‍ കിലോയ്‌ക്ക് 1,400 രൂപയാണ് വില. ഞായറാഴ്ച വില 1,500 രൂപ വരെയെത്തിയിരുന്നു. ആവശ്യകത വര്‍ധിച്ചതിനൊപ്പം ദൂരസ്ഥലങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവും കൂടിയതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കമ്മിറ്റി ഹോൾ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി പ്രസന്നകുമാരി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ്...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

കൊച്ചി: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു സപ്ലൈകോക്ക് വേണ്ടി  കർഷകരിൽ...
- Advertisment -

Most Popular

- Advertisement -