തിരുവല്ല : തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സായന്തനം റേഡിയോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘സർഗതുളസി’ അംഗവും കവിയുമായ തിരുവല്ല രാജഗോപാൽ രചിച്ച ‘പ്രണയ മന്ത്രാക്ഷരങ്ങൾ’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പ്രൊഫസർ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എഴുത്തച്ഛൻ ഹാളിൽ പ്രശസ്ത ചലച്ചിത്രഗാന നിരൂപകൻ ടി.പി.ശാസ്തമംഗലം ആകാശവാണി തിരുവനന്തപുരം നിലയത്തിലെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തലയ്ക്ക് ആദ്യ കോപ്പി നൽകി നിർവ്വഹിച്ചു.
ജയകൃഷ്ണൻ കാര്യവട്ടം, മുതുകുളം സേതു എന്നിവർ പുസ്തകത്തെ പരിചയപ്പെടു ത്തി. എഴുത്തുകാരൻ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ തിരുമല ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല രാജഗോപാൽ മറുപടി പറഞ്ഞു.തുടർന്ന് നടന്ന ചലച്ചിത്ര ഗാന സന്ധ്യയിൽ നീനജോൺ, ഷാജിനി വേദ്, അജിത്കുമാർ തിരുമല എന്നിവർ ഗാനങ്ങൾ ആലപിച്ചു.
‘സായന്തനം’ അദ്ധ്യക്ഷ പ്രീതി മറ്റത്തിൽ നേതൃത്വം നൽകി. ഷാജി വിത്സൻ,സാവിത്രി ദേവി എന്നിവർ സംസാരിച്ചു. മീനാംബികാദേവി,സുവചൻ,പ്രിയ. ആർ. കൃഷ്ണൻ തുടങ്ങി നിരവധി സാഹിത്യ -സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു





