Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ഒറ്റപ്പെട്ട...

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: നാലു ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.  മഴ മുന്നറിയിപ്പു കണക്കിലെടുത്ത് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകാൻ കാരണമായത്.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നു അധികൃതർ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 9 ന് ആരംഭിച്ചു. പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം...

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം :​ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു

കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനിന് മുന്നിൽ...
- Advertisment -

Most Popular

- Advertisement -