Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്പീക്കര്‍ തിരുവ‍ഞ്ചൂര്‍...

സ്പീക്കര്‍ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നല്‍കിയത്.
 കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1000 രൂപയായി വർധിപ്പിച്ചത്.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടി സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ,മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീന ജയചന്ദ്രന്‍, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ജി. കവിത, വില്ലേജ് ഓഫീസര്‍ ജെബോയ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.സി.എ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഓപ്ഷൻ സമർപ്പണം ജൂലൈ 24 മുതൽ 26 വരെ

തിരുവനന്തപുരം : 2024-25 അദ്ധ്യായന വർഷത്തെ  മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ) കോഴ്സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2024 ജൂലൈ 24,...

കോട്ടയം ആകാശപ്പാത നിർമാണം പുനരാരംഭിക്കാൻ തീരുമാനം

കോട്ടയം :  ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കാൻ  ഉന്നതതല യോഗത്തിൽ തീരുമാനമായി. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ റോഡ് സേഫ്റ്റി മിഷന്റെ പ്രധാന പദ്ധതിയായി ആകാശപ്പാത നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. ഈ വർഷത്തെ...
- Advertisment -

Most Popular

- Advertisement -