Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യ...

ആറന്മുള വള്ളസദ്യ :  സ്പെഷൽ പാസ് മൂലം പങ്കെടുത്തത് 14000 പേർ

ആറന്മുള : ആറന്മുള വള്ളസദ്യയിൽ സ്പെഷൽ പാസ് മൂലം ഇതുവരെ പങ്കെടുത്തത് 14000 പേർ.  ആറന്മുള സദ്യ ജൂലൈ 20ന് ആരംഭിച്ചത്.  സെപ്റ്റംബർ 16ന് അവസാനിക്കും. ഇരുപതിനായിരം ആൾക്കാർ ഈ സീസണിൽ പങ്കെടുക്കും. ബുക്കിങ് തുടങ്ങി 10 നാൾക്കകം ഓൺലൈൻ ബുക്കിങ് പൂർണമായി ബുക്ക് ചെയ്തു കഴിഞ്ഞു. ബാക്കി നിലനിന്ന ഓഫ് ലൈൻ ബുക്കിങ് ഓഗസ്റ്റ് ആദ്യം തന്നെ പൂർണമായി അവസാനിച്ചു.

ഒരാൾക്ക് 300 രൂപയാണ് പള്ളിയോട സേവാ സംഘം പാസിന് ഈടാക്കുന്നത്. കേരളത്തിലുടനീളവും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിദേശ മലയാളികൾ ഉൾപ്പെടെ ജാതിമതഭേദമന്യേയാണ് സദ്യയിൽ പങ്കെടുക്കാൻ എത്തുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജക്ക് ശേഷം 12 മണിയോടുകൂടി ആരംഭിക്കുന്ന സദ്യ മൂന്നു ബാച്ചുകളിലായി 360 പേർ പങ്കെടുക്കും 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ പത്തോളം വിഭവങ്ങൾ പാടി ചോദിക്കുന്നത് ഒപ്പം നൽകി വരുന്നു.

സദ്യാലയത്തിൽ വെച്ചൊരുക്ക്, വഞ്ചിപ്പാട്ട് കലാകാരന്മാർ ഒരുക്കുന്ന വഞ്ചിപ്പാട്ട്, വിശ്രമ വിശ്രമമുറിയിൽ ആറന്മുളയുടെ പൈതൃകം വിളിച്ചോതുന്ന ഡോക്യുമെന്ററി പ്രദർശനം, ആവശ്യത്തിന് ശുചിമുറികൾ എല്ലാ സൗകര്യങ്ങളും സദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 3-ന്

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 3-ന് നടക്കും. വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിക്കുന്ന ഇല്ലം നിറ രാവിലെ 5.40നും 6.20നും മദ്ധ്യേ  ക്ഷേത്രത്തിൽ നടക്കുക. ഇല്ലം നിറ.. വല്ലംനിറ......

ഭാര്യയുടെ വിവാഹേതര ബന്ധം : ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കുടുംബക്കോടതി

പത്തനംതിട്ട : ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട കുടുംബക്കോടതി. വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുകയും തന്റെ വ്യക്തി ജീവിതം തകര്‍ക്കുകയും...
- Advertisment -

Most Popular

- Advertisement -