മല്ലപ്പള്ളി: 1328 നമ്പർ മല്ലപ്പള്ളി വെസ്റ്റ് എൻഎസ്എസ് കരയോഗത്തിന്റെ 83 വാർഷിക പൊതുയോഗവും പുതുതായി നിർമ്മിച്ച മന്നം സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. മല്ലപ്പള്ളി താലൂക്ക് എൻ.എസ് എസ് യൂണിയൻ പ്രസിഡൻ്റും കരയോഗം പ്രസിഡന്റുമായ എംപി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ്, കരയോഗം സെക്രട്ടറി ടി എസ് ചന്ദ്രശേഖരൻ നായർ, കരയോഗം വൈസ് പ്രസിഡൻറ് എം മണികുമാർ, വനിതാ സമാജം സെക്രട്ടറിവിദ്യാ സതീഷ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ സുദർശന കുമാർ, പ്രകാശ് കുമാർ, പ്രസാദ് കുമാർ, അനിൽകുമാർ കുറുപ്പ്, ശശിധരൻ നായർ, ശിവൻകുട്ടി നായർ, കരയോഗം ഖജാജി ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.





