Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsമേയര്‍ -...

മേയര്‍ – ഡ്രൈവർ തര്‍ക്കം:എം.എൽ.എ ബസില്‍ കയറി:സാക്ഷി മൊഴി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സാക്ഷി മൊഴി. എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. എം.എൽ.എ. ബസിൽ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും കണ്ടക്ടർ രേഖപ്പടുത്തിയത്.ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു. മേയറും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ഡ്രൈവർ യദുവിന്റെ പരാതി.

അതേസമയം മേയർ-ഡ്രൈവർ തർക്കത്തിന്റെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു.ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു.

തിരുവല്ല :  മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു...

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. ഇന്ത്യ - ബംഗ്ലാദേശ് വിമോചന...
- Advertisment -

Most Popular

- Advertisement -