Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമള്ളിയൂരിലെ വിനായകചതുർത്ഥി...

മള്ളിയൂരിലെ വിനായകചതുർത്ഥി ആഘോഷം ഭക്തിസാന്ദ്രമായി

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായകചതുർത്ഥി ആഘോഷം ഭക്തിസാന്ദ്രമായി. നാളെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ഇന്ന് പുലർച്ചെ 5.30-ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 10,008 നാളികേരം ഹോമിക്കുന്ന മഹാഗണപതി ഹോമം നടന്നു.

തുടർന്ന് രാവിലെ 8-ന് പഞ്ചരത്ന കീർത്തനാലാപനവും, 10.30-ന് നടന്ന ഗജപൂജയിലും ആനയൂട്ടിലും 12 ഗജവീരന്മാർ അണിനിരന്നു. രാവിലെ 11-ന് മഹാഗണപതിഹോമം ദർശനവും, തുടർന്ന് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ പെരുവനം കുട്ടൻ മാരാരുടെ  പഞ്ചാരിമേളവും അരങ്ങേറി. ഉച്ചയ്ക്ക് 2.30-ന് ഗണേശമണ്ഡപത്തിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വരക്കച്ചേരിയും, തുടർന്ന് കാഴ്ചശ്രീബലിയും വലിയവിളക്കും നടന്നു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 120 കലാകാരന്മാർ പാണ്ടിമേളം അവതരിപ്പിച്ചു.

തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൂടമാറ്റവും
രാത്രി 10-ന് പള്ളിവേട്ടയും നടക്കും. ആറാട്ട് ദിനമായ നാളെ വൈകിട്ട് 4.30-ന് കൊടിയിറക്ക്, ആറാട്ട് എന്നിവയും, 6.30-ന് മള്ളിയൂർ ഇല്ലത്ത് ഇറക്കിപൂജയും, തുടർന്ന് ആറാട്ട് സ്വീകരണവും ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് സ്കൂളിൽ സംഘർഷം : മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു.ഉച്ചയോടെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ് സംഘർഷം നടന്നത്.കുട്ടികളുടെ...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു : പരാതി

കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചേളാന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ- ഇംത്യാസ് ദമ്പതികളുടെ മകൻ എമിൽ ആദം ആണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -