Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKollamതുണികഴുകുമ്പോൾ കാൽ...

തുണികഴുകുമ്പോൾ കാൽ വഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ

കൊല്ലം:തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ .കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ ശ്യാമളയമ്മ 10 കിലോമീറ്ററോളം ഒഴുകി വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളികേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി രക്ഷപെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം രാവിലെ ശ്യാമള താഴത്തുകുളക്കട പരമേശ്വരത്ത് കടവിൽ തുണി അലക്കാനായി പോയപ്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളുടെ അടിയിലൂടെ കടന്നുപോയി ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്ത്‌ വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളി കേട്ട് ഇവിടെയെത്തിയ ചെറുപ്പക്കാർ ഏറെ സാഹസപ്പെട്ട് ശ്യാമളയമ്മയെ വള്ളത്തിൽ കയറ്റി മണമേൽ കടവിലെത്തിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർമ്മപ്പെരുന്നാൾ സമാപിച്ചു

കോട്ടയം:  മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്  മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നാലാം  ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ രാവിലെ 6.30 ന്...

പഹൽഗാം ഭീകരാക്രമണം : പാകിസ്ഥാന് പിന്തുണയുമായി ചൈന

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പിന്തുണയുമായി ചൈന . ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ ചൈന പിന്തുണച്ചു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ...
- Advertisment -

Most Popular

- Advertisement -