Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 ആയി

ആലപ്പുഴ: ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങളിലെ  1967 പുരുഷന്‍മാരും 2243 സ്ത്രീകളും 682 കുട്ടികളുമടക്കം 4892 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 30, കാര്‍ത്തികപ്പള്ളി ആറ്, മാവേലിക്കര- അഞ്ച്, ചേര്‍ത്തല നാല്, കുട്ടനാട് മൂന്ന്, ചെങ്ങന്നൂര്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയിൽ 1459 കുടുംബങ്ങളിൽ നിന്നായി 4150 പേരാണ് ക്യാമ്പിലുള്ളത്. കാർത്തിക പള്ളിയിൽ 153 കുടുംബങ്ങളിൽ നിന്നായി 428 പേരും മാവേലിക്കരയിൽ 58 കുടുംബങ്ങളിൽ നിന്നായി 162 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേർത്തലയിൽ 29 കുടുംബങ്ങളിലെ 92 പേരും കുട്ടനാട് എട്ട് കുടുംബങ്ങളിലെ 33 പേരും ചെങ്ങന്നൂർ ആറ് കുടുംബങ്ങളിലെ 27 പേരും ക്യാമ്പുകളിൽ കഴിയുന്നു.

ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ ആറ് വീടുകൾ പൂര്‍ണമായും143 വീടുകൾ ഭാഗീകമായും തകര്‍ന്നു.  അമ്പലപ്പുഴ മൂന്ന്, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി ഓരോ വീട് വീതവുമാണ് പൂർണമായി തകർന്നത്. അമ്പലപ്പുഴ 73, മാവേലിക്കര 30, ചേർത്തല 21, കുട്ടനാട് 10, ചെങ്ങന്നൂർ അഞ്ച്, കാർത്തികപ്പള്ളി നാല്  എന്നിങ്ങനെയാണ്  നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടിയന്തിരാവസ്ഥ വിരുദ്ധ ദിനം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി...

സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ജനറേറ്റർ റൂമിന് തീ പിടിച്ചു

തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ  മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ജനറേറ്റർ റൂമിന് തീ പിടിച്ചു.  ആശുപത്രി കെട്ടിടത്തിന് പിൻവശത്തായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമുള്ള ജനറേറ്റർ റൂമിനാണ് തീപിടിച്ചത്. ജനറേറ്റർ റൂമിൽ ഉണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -