Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗത്തിൽ മഹാഗണപതിഹവനവും...

അംബായാഗത്തിൽ മഹാഗണപതിഹവനവും മഹാമൃത്യുഞ്ജയ ഹോമവും നടന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026ന്റെ ഭാഗമായി മഹാഗണപതിഹവനവും മഹാമൃത്യുഞ്ജയ ഹോമവും ഭക്തിനിർഭരമായി നടന്നു. കടുത്തുരുത്തി മഹാദേവക്ഷേത്രം തന്ത്രി തന്ത്രരത്നം  മനയത്താറ്റ് അജിത്ത് നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതിഹവനം നടന്നത്.

രാവിലെ ഏഴിന് മഹാമൃത്യുഞ്ജയ ഹോമവും നടത്തി.  നാഗേരി വിഷ്ണു ആനന്ദ്, ചെറുവക്കാട് ശ്രീകാന്ത്, ഇരളിയൂർ ഹരിപ്രസാദ്, പാടേരി വൈഷ്ണവ്, നാരായണമംഗലം കിഷോർ, മുരിക്കുവേലിൽ ശ്രീഹരി, ചെറുകുട്ട വിഷ്ണു തുടങ്ങിയ തന്ത്രിമാരും പൂജാരിമാരും ഹോമച്ചടങ്ങുകളിൽ പങ്കെടുത്തു.

ആയുരാരോഗ്യത്തിനും കുടുംബക്ഷേമത്തിനും മനഃശാന്തിക്കും വേണ്ടി പ്രാർഥിച്ചു മഹാമൃത്യുഞ്ജയ ഹോമം നടത്തിയത്. മഹാഗണപതിഹവനത്തിലും മഹാമൃത്യുഞ്ജയ ഹോമത്തിലും ഭക്തജനങ്ങൾ പങ്കുചേർന്നു.
ഒക്ടോബർ 18 വരെ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിൽ വിവിധ യാഗചടങ്ങുകൾ, പാരായണങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ ബസ് ബൈക്കിൽ തട്ടി അപകടം :  യുവാവിന് പരിക്ക്

കോട്ടയം :  സ്കൂൾ ബസ് ബൈക്കിൽ തട്ടി യുവാവിന്റെ കൈയ്ക്കും കാലിനും പരിക്ക്. വൈക്കപ്രയാർ സ്വദേശി കൃഷ്ണകുമാറിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കുറുപ്പന്തറ പുളിന്തറ വളവിൽ ചൊവ്വാഴ്ച രാവിലെ 8.30 ആയിരുന്നു അപകടം ഉണ്ടായത്.ഏറ്റുമാനൂരിൽ...

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...
- Advertisment -

Most Popular

- Advertisement -