Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്  വിജയദശമി...

പനച്ചിക്കാട്  വിജയദശമി നാളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിലെ വിജയദശമി നാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പടിഞ്ഞാറെ നടയിലെ വലിയ പന്തലിൽ ദർശനം, വിദ്യാരംഭം, ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർ എന്നിങ്ങനെ മൂന്ന് ക്യൂവുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

ദർശനത്തിനായി എത്തുന്നവർ ആ ക്യൂവിലും, വിദ്യാരംഭത്തിനായി എത്തുന്നവർ രസീത് ഇല്ലാത്തപക്ഷം, രസീത് എടുത്ത ശേഷം വിദ്യാമണ്ഡപത്തിലേക്ക് ഉള്ള ക്യൂവിലും പ്രവേശിക്കേണ്ടതാണ്. വിദ്യാരംഭത്തിന് ശേഷം ദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദർശന ക്യൂവിലുള്ളവർക്ക് അതിന് ശേഷം വിദ്യാരംഭത്തിന് എത്താനും സൗകര്യമുണ്ട്.വിവിധ കൗണ്ടറുകളിൽ നിന്നും എല്ലാ വഴിപാടുകളുടെയും രസീത് ലഭ്യമാകുന്നതാണ്. ദർശനം കഴിഞ്ഞിട്ട് വിദ്യാമണ്ഡപത്തിലേക്കോ അല്ലെങ്കിൽ വഴിപാടുകൾ നടത്താനോ പോകാവുന്നതാണ്.

ദർശനത്തിനും, വിദ്യാരംഭത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും, വിദ്യാരംഭത്തിനായി ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുമെന്നും അസി. മാനേജർ കെ വി ശ്രീകുമാർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി എസ് ബി ഐ

ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). പുതിയ വ്യവസ്ഥ പ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്  അക്കൗണ്ട് ഉടമകൾക്ക്...

ആലപ്പുഴ ജില്ലാ കളക്ടർ ആയി കെ ഇമ്പശേഖർ ചുമതലയേറ്റു

ആലപ്പുഴ: ജില്ലയുടെ 59-ാമത് കളക്ടറായി കെ. ഇമ്പശേഖർ ചുമതലയേറ്റു. ചൊവ്വാഴ്ച രാത്രിയാണ്  ചുമതലയേറ്റത്. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വിടുതൽ ചെയ്ത...
- Advertisment -

Most Popular

- Advertisement -