Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ യുവാവിന്റെ...

റഷ്യൻ യുവാവിന്റെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി ബസ് കണ്ടക്ടർ

പത്തനംതിട്ട : യാത്രയ്ക്കിടെ ബസിൽ നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിക്കില്ലെന്നു കരുതിയ റഷ്യൻ യുവാവിന് ആശ്വാസമായി ബസ് ജീവനക്കാരന്റെ സത്യസന്ധതയും നാട്ടുകാരുടെ സഹായവും. ഏറെ നേരം ആശങ്കയിലായ യുവാവിന് ഒടുവിൽ ബാഗ് തിരികെ ലഭിച്ചു.

പത്തനംതിട്ടയിൽ ബസ് യാത്രയ്ക്കിടെയാണ് റഷ്യൻ യുവാവിന്റെ ബാഗ് നഷ്ടപ്പെട്ടത്. ബാഗ് നഷ്ടമായതോടെ എന്തുചെയ്യണമെന്നറിയാതെ യുവാവ് ഏറെ നേരം വിഷമിച്ചു. മലയാളം അറിയാത്തതും ഭാഷാപരമായ ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ ആശങ്ക വർധിപ്പിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിലെത്തിയ യുവാവ് അവിടെയുണ്ടായിരുന്നവരുടെ സഹായം തേടി.

യുവാവിന്റെ വിഷമം മനസ്സിലാക്കിയവർ റഷ്യൻ ഭാഷ മൊഴിമാറ്റിയെടുത്ത് മനസിലാക്കി ബാഗ് കണ്ടെത്താൻ അന്വേഷണം  ആരംഭിച്ചു. ഇതിനിടെ, ബാഗ് പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന പഴൂർ ബസിൽ തന്നെയാണെന്ന് കണ്ടെത്തുകയും  കണ്ടക്ടറായ പ്രദീപ് ബാഗ് സുരക്ഷിതമായി തിരികെ നൽകുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് കരുതിയ ബാഗ് തിരിച്ചുകിട്ടിയതോടെ യുവാവിന്റെ ആശങ്ക സന്തോഷത്തിന് വഴിമാറി.

ബാഗ് തിരികെ നൽകിയ കണ്ടക്ടർ പ്രദീപിന്റെ സത്യസന്ധതയും സഹായിക്കാൻ മുന്നോട്ടുവന്നവരുടെ മനുഷ്യത്വവും യുവാവിന് വലിയ ആശ്വാസമായി. ഭാഷ അറിയാത്ത നാട്ടിൽ അപരിചിതർക്കിടയിൽ അകപ്പെട്ടപ്പോഴും സഹായഹസ്തങ്ങൾ ലഭിച്ചതിന്റെ സന്തോഷത്തിൽ എല്ലാവരോടും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യസ്നേഹവും സത്യസന്ധതയും നിലനിൽക്കുന്നുവെന്നതിന്റെ തെളിവായി ഈ സംഭവം. നഷ്ടപ്പെട്ട ബാഗ് തിരികെ നൽകിയ ബസ് കണ്ടക്ടർ പ്രദീപിന്റെ മാതൃകയും യുവാവിനെ സഹായിക്കാൻ മുന്നോട്ടുവന്നവരുടെ കരുതലും യാത്രക്കാർക്കും സമൂഹത്തിനും ഒരുപോലെ മാതൃകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഡാക് സംഘർഷം : കർഫ്യൂ പ്രഖ്യാപിച്ചു

ലേ : ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ ആളുകൾ കൂടരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു. ലഡാക്കിൽ ഇന്നലെ...

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയത്. ബ്രിജ് ഭൂഷനൊപ്പം കേസിൽ...
- Advertisment -

Most Popular

- Advertisement -