തിരുവനന്തപുരം : പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി മുൻ ഗവര്‍ണർ .രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാർശ നൽകിയത്. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ചെന്നും തട്ടിപ്പ് നടത്തിയവരെ പി.എസ്.സി സംരക്ഷിക്കുന്നുവെന്നുമുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സഹിതമാണ് ഗവര്‍ണറുടെ ശുപാര്‍ശ.സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ നീക്കമാണ് ഇത് .

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം : രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ




