Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുല്ലയ്ക്കൽ ചിറപ്പ്:...

മുല്ലയ്ക്കൽ ചിറപ്പ്: ജില്ലാ കോടതി പാലത്തിന് സമീപം താത്ക്കാലിക പാലം പരിഗണനയിൽ

ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പുമായി ബന്ധപ്പെട്ട്  ഭക്തജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും തിക്കും തിരക്കും ലഘൂകരിക്കുന്നതിനും നിർമാണം പുരോഗമിക്കുന്ന ജില്ലാ കോടതി പാലത്തിനു സമീപം താൽകാലിക പാലമൊരുക്കുന്നത് പരിഗണിക്കാൻ ജില്ലാ കളക്ടർ ഷാജി വി നായർ നിർദ്ദേശിച്ചു. ചിറപ്പിന്റെ ഭാഗമായി  മുല്ലയ്ക്കൽ ക്ഷേത്ര പരിസരത്ത് നിന്ന് കിടങ്ങാം പറമ്പ് ക്ഷേത്രത്തിലേക്ക് വലിയ തോതിലുള്ള ജനപ്രവാഹം പതിവാണ്.

ക്ഷേത്രമഹോത്സവവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.  ജില്ലാ കോടതി പാലത്തിന്റെ പ്രധാന പ്രവൃത്തികൾ ഉത്സവത്തിന് മുന്നോടിയായി തീർക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപകടസാധ്യത ഇല്ലാതാക്കാൻ ആൾകൂട്ട നിയന്ത്രണ സംവിധാനങ്ങളും കൂടുതൽ പൊലീസുകാരെയും മേഖലയിൽ വിന്യസിക്കും.

താൽകാലിക പാലത്തിന്റെ സ്ഥലം കണ്ടെത്താൻ നഗരസഭ, പോലീസ്, ക്ഷേത്ര ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തണം. തുടർനടപടികൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. എ ഡി എം സി പ്രേംജി, മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്ര ഭാരവാഹികൾ, കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം ദേവസ്വം ഭാരവാഹികൾ, നഗരസഭ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ...

പോക്സോ കേസ് പ്രതി ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

ആലുവ : ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്.വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.. വെള്ളിയാഴ്ച വൈകുന്നേരത്തോടെ...
- Advertisment -

Most Popular

- Advertisement -