ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തീർഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു.പൈലറ്റും അഞ്ച് യാത്രക്കാരും ഉൾപ്പെടെ ആറുപേരുമായി ബദ്‌രീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്നു ഹെലികോപ്ടർ. ഉച്ചയ്ക്കുശേഷം 2.10-ഓടെ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഹാഥി പർബത് മേഖലയ്ക്ക് സമീപം വച്ചാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തെ തുടർന്ന് കരസേനയും സംസ്ഥാന ദുരന്തനിവാരണ സേനയും തിരച്ചിൽ ആരംഭിച്ചു.





