Friday, October 30, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaപുതിയ രാമായണം...

പുതിയ രാമായണം വരുന്നു ; പ്രീമിയർ ഷോ കഴിഞ്ഞു; റിലീസ് 5-ന്

ന്യൂഡൽഹി : ശ്രീരാമ കഥ ആധാരമാക്കിയുള്ള പുതിയ രാമായണം വരുന്നു. ലോകവ്യാപകമായി ഇതിന്റെ റിലീസ്  നവംബർ 5-ന് നടക്കും. ഇതിന്റെ പ്രാഥമിക പ്രദർശനം ലോസ് ആഞ്ചലസിൽ നടന്നു. രാമായണത്തിനെ രണ്ടു ഭാഗങ്ങളാക്കി അതിൽ ആദ്യഭാഗമാണ് അഞ്ചിന് പ്രദർശിപ്പിക്കുന്നത്.

ദീപാവലിക്ക് തൊട്ടുമുമ്പാണ് റിലീസ്. ദൂരദർശന് വേണ്ടി രാമാനന്ദ സാഗർ ചെയ്ത ‘രാമായണം’ ആയിരുന്നു ജനഹൃദയങ്ങൾ കവർന്ന രാമായണം. 1987 ജനുവരിയിൽ തുടങ്ങി 1988 ജൂലൈ 31 വരെ രാമായണം സീരിയലായി ടെലിവിഷനിൽ വന്നിരുന്നു. അതിനുമുമ്പ് രാമായണത്തെ ആധാരമാക്കി ധാരാളം സിനിമ ഇറങ്ങിയിരുന്നെങ്കിലും, രാമായണത്തെ ഇത്രയധികം ജനങ്ങൾ ഉൾക്കൊണ്ട ഒരു ചിത്രമായി മാറിയത് രാമായണത്തിന്റെ ദൂരദർശൻ പ്രദർശനത്തോടുകൂടിയായിരുന്നു.

പുരാതനമായ ഒരു ഇതിഹാസത്തെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാൽ അവതരിപ്പിക്കുന്നതാണ് പുതിയ രാമായണം. ഏറ്റവും ഗംഭീരമായ ഒരു സ്‌ക്രീൻ പ്രസൻസ് ഈ രാമായണത്തിന് ഉണ്ടാകും.  എല്ലാത്തരം സിനിമാ സങ്കൽപ്പങ്ങൾക്കും അതീതമായിട്ടാണ് ശബ്ദത്തിലും ചിത്രത്തിലും ചിത്രീകരണത്തിലും നടീനടന്മാരുടെ രീതിയിലും വന്നിരിക്കുന്ന ഒരു കൃത്യത.  പ്രധാന കഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറും, സീതയായി വരുന്ന സായി പല്ലവിയും  രാവണനെ അവതരിപ്പിക്കുന്ന യാഷും ഏറെ ശ്രദ്ധേയമായി അഭിനയിച്ചിരിക്കുന്നുവെന്നാണ് വിവരം.

4000 കോടി രൂപ മുതൽ മുടക്കിലാണ്  രാമായണം രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. ആദ്യത്തെ ഭാഗം ‘റൈസ് ഓഫ് ദ ലെജൻഡ്’ എന്നാണ് പേര്. ഈ ഭാഗത്ത് രാവണന്റെ ഒരു അവതരണം വരെ – രാവണനെ പ്രത്യക്ഷത്തിൽ അവതരിപ്പിക്കുന്ന ഭാഗം വരെയാണ് ഇതിന്റെ ഒരു ആവിഷ്‌കാരം. ലങ്കാദഹനം ആദ്യത്തെ ഭാഗത്തുണ്ട്.  പ്രീ-റിലീസ് ബുക്കിംഗ് ഏതാണ്ട് 40 കോടിയിലേറെ കഴിഞ്ഞു.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചരിത്രം കുറിച്ച് ഐഎസ്ആർഒ : ജിഎസ്എൽവി EOS-05 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55നായിരുന്നു...

കാറു വാങ്ങുന്നതിനെ ചൊല്ലി തർക്കം : ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ

തിരുവനന്തപുരം : നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണം . എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച്...
- Advertisment -

Most Popular

- Advertisement -