Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ യുവാക്കള്‍...

ലഹരിക്കെതിരെ യുവാക്കള്‍ തിരുത്തല്‍ ശക്തികളാകണം: അഡ്വ. എം. ലിജു

പരുമല: ലഹരിക്കെതിരെ യുവാക്കള്‍ ശക്തമായ തിരുത്തല്‍ ശക്തികളായി മാറണമെന്ന്  കേരള എക്‌സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരിയുടെ കെണിയില്‍ അകപ്പെടാതെ സമൂഹ ത്തിന് മാതൃകയാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിന്‍ സി. മാത്യു അധ്യക്ഷത വഹിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യാതിഥിയായി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്  അനുഗ്രഹ പ്രഭാഷണം നടത്തി.

സമ്മേളനത്തില്‍ OCYM യുവജനം മാസികയുടെ പരുമല പെരുന്നാള്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ ഓക്സില ക്യാന്‍സര്‍ ചികിത്സാ സഹായനിധി വിതരണവും മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ പെരുന്നാള്‍ പതിപ്പ് പ്രകാശനവും നടത്തി.

വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാന്‍, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, റീജിയണല്‍ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളില്‍, ഫാ. എല്‍വിന്‍ തോമസ്, ഫാ. ബിബിന്‍ മാത്യു, ഫാ. റിജോ എം. ജോസഫ്, നിബിന്‍ നല്ലവീട്ടില്‍, അപ്രേം കുന്നില്‍, റെനോജ് ജോര്‍ജ്, റോബിന്‍ ജോ വര്‍ഗീസ്, രോഹിത് കൊച്ചുതെക്കേതിൽ, അശ്വിന്‍ വി. റെജി, അബി എബ്രഹാം കോശി, ലിജിന്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ഫാർമസിയുടെ പുതിയ ശാഖ ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കീഴിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ബിലീവേഴ്സ് ഫാർമസിയുടെ പുതിയ ശാഖ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് പെട്രോളിയത്തിന് എതിർവശത്തായി സജ്ജീകരിച്ചിരിക്കുന്ന...

പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

മലപ്പുറം : തിരൂരിൽ ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -