Tuesday, June 3, 2025
No menu items!

subscribe-youtube-channel

HomeNewsഫിഷറീസ് സഹമന്ത്രി...

ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ഫിഷറീസ് സഹമന്ത്രിയായി നിയമിതനായ ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യത്തോട് വളരെ അനുഭാവപൂർവമാണ് ജോർജ് കുര്യൻ പ്രതികരിച്ചത്. തിരുവനന്തപുരത്തെ ആദ്യ സന്ദർശനവേളയിൽ തന്നെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തുമെന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയെന്നും വി മുരളീധരൻ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം : 79,044 പേർ ആദ്യ ഓൺലൈൻ പരീക്ഷ എഴുതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ 79,044 പേർ എഴുതി.ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായിയാണ് പരീക്ഷ നടന്നത് . 5 മുതൽ 9 വരെ...

കുളങ്ങളും തോടുകളും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കുളങ്ങളെയും തോടുകളെയും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പരമ്പരാഗത ജലസ്രോതസ്സുകളുടെ പുന:രുജ്ജീവന പദ്ധതി ഉൾപ്പെടുത്തി നവീകരിച്ച...
- Advertisment -

Most Popular

- Advertisement -