Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsലോക രക്‌തദാന...

ലോക രക്‌തദാന ദിനചാരണം നടത്തി

തിരുവല്ല : തിരുവല്ല ജൂനിയർ ചേംബർ ഇന്റർനാഷണൽ, വൈ എം സി എ തിരുവല്ല സബ് റീജിയൻ, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹ്യ സേവന വിഭാഗം ആയ “കൂടെ” എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് ലോക രക്‌തദാന ദിനചാരണം നടത്തി.

രക്തദാനത്തിന്റെ 20 വർഷം, രക്തദാതാക്കൾക്ക് നന്ദി എന്ന ആപ്തവാക്യം ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ സെക്രട്ടറി ബെന്നി ഫിലിപ്പ് അധ്യക്ഷതവഹിച്ചു. സമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്ന ടി എം എം ആശുപത്രിയുടെ സേവനം തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന തിരുവല്ലയിലെ സമൂഹത്തിനും വളരെ പ്രധാനപ്പെട്ടതാണെന്നും അതിനു വൈ എം സി എ, ജേസീസ് തുടങ്ങിയ സംഘടനകൾ നൽകുന്ന പ്രോത്സാഹനം അഭിന്ദനാർഹമാണെന്നും പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചുകൊണ്ട് തിരുവല്ല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ പറഞ്ഞു.

വൈ എം സി എ തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി തോമസ്, തിരുവല്ല ജേസീസ് പ്രിസിഡന്റ് ജെറി ജോഷി, തിരുവല്ല ജേസീസ് പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയൻ, തിരുവല്ല സബ് റീജിയൻ വൈ എം സി എ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ടി എം, എം വാഴൂർ സെക്രട്ടറി ജോൺ ബെഞ്ചമിൻ, ടി എം എം ട്രഷറർ എബി ജോർജ്, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു, ഡോ. ടാലോവി കുര്യൻ രക്തദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

ആറന്മുള : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു അദ്ധൃക്ഷത...

Kerala Lotteries Results : 07-10-2025 Sthree Sakthi SS-488

1st Prize Rs.1,00,00,000/- SL 313693 (GURUVAYOOR) Consolation Prize Rs.5,000/- SA 313693 SB 313693 SC 313693 SD 313693 SE 313693 SF 313693 SG 313693 SH 313693 SJ 313693...
- Advertisment -

Most Popular

- Advertisement -