Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryജില്ലാ ആശുപ്രത്രി...

ജില്ലാ ആശുപ്രത്രി സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ  പ്രതിഷേധിച്ചു

കോഴഞ്ചേരി: ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിൽ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും  വധഭീഷണി മുഴക്കുകയും ചെയ്ത  സൈക്കോളജിസ്റ്റിൻ്റേയും അവരോടൊപ്പമെത്തിയ ഒരു സംഘമാൾക്കാരുടേയും അതിക്രമങ്ങൾക്കെതിരെ ജില്ലാ ആശുപ്രത്രി സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരിക്കലും വച്ച് പൊറിപ്പിക്കില്ലെന്നും ഇതിന് നേതൃത്വം നൽകിയവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും വകുപ്പ് തലത്തിലുമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അധികാരികളോട് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്നും യോഗം തീരുമാനമെടുത്തു. വൈകല്യമുള്ള കുട്ടികൾക്ക് ലഭിക്കേണ്ട ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകാതെ മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും മാസങ്ങളോളം കഷ്ടപ്പെടുത്തുന്ന ജില്ലാ ആശുപത്രിയിലെ സൈക്കോളജിസ്റ്റിൻ്റെ  നടപടികളെയും യോഗം അപലപിച്ചു.

സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സോനു ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ജീവനക്കാരും പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ജൂൺ 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള(100) അന്തരിച്ചു.ഡൽഹിയിലെ  സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ...
- Advertisment -

Most Popular

- Advertisement -