Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഎഫ്എംജിഇ പരീക്ഷയുടെ...

എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും വിൽപ്പനയ്‌ക്കെന്ന് പരസ്യം : സൈബർ സെൽ കേസെടുത്തു

തിരുവനന്തപുരം : ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് സമൂഹമാധ്യമത്തിൽ പരസ്യം. പരസ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ സെൽ കേസെടുത്തു .

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ വേണ്ടി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷയാണ് എഫ്എംജിഇ. ജൂലൈ ആറിനാണ് പരീക്ഷ.ഇത്തരം തട്ടിപ്പു സംഘങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതായി സൈബർ സെൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും ഇന്നും നാളെയും  തുറന്ന് പ്രവര്‍ത്തിക്കും. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പനശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ഒക്ടോബര്‍ മുതല്‍ ശബരി റൈസിന്...

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം എൻവിഎസ്-02 വിജയം

ബെംഗളൂരു : ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണമായ എൻവിഎസ്-02 ന്റെ വിക്ഷേപണം വിജയം.രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്ന ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ 19ആം മിനിറ്റിൽ നിർണായക ഭ്രമണ പഥത്തിലെത്തി .സ്ഥാനനിർണയം, നാവിഗേഷൻ, സമയം...
- Advertisment -

Most Popular

- Advertisement -