Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാഴ്ച പരിമിതിയുള്ള...

കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്ത് ലാപ്‌ടോപ്പുകള്‍ നല്‍കി

ആലപ്പുഴ : കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ ലാപ്‌ടോപ്പുകള്‍  വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിതരണം ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കാഴ്ച പരിമിതിയുള്ള ആറ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.

സാങ്കേതിക വിദ്യ, ഡിജിറ്റല്‍ വിഭവങ്ങള്‍ എന്നിവയിലേക്ക് തുല്യ പ്രവേശനം നല്‍കി കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ വിടവ് നികത്തി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ ലാപ്‌ടോപ്പിലൂടെ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് വായനയിലും എഴുത്തിലും സ്വയം പര്യാപ്തത കൈവരിക്കാനാകും. ഡിജിറ്റല്‍ ഉള്ളടക്കം ആക്‌സസ് ചെയ്യാനും വിവരസാങ്കേതിക വിദ്യയിലെ വിവിധ തലങ്ങളുമായി സംവദിക്കുന്നതിനും ഉപകരണം അവരെ പ്രാപ്തരാക്കും. ഓഡിയോ ഫീഡ്ബാക്കിലൂടെ കോഴ്സ് മെറ്റീരിയലുകളുമായി ധാരണയും ഇടപഴകലും വര്‍ദ്ധിപ്പിക്കും. സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് കഴിവുകള്‍ ഉപയോഗിച്ച് പഠനപരമായ വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള കാര്യക്ഷമതയും വര്‍ദ്ധിക്കും.

ചടങ്ങില്‍ ജില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ഉപയോഗ ശൂന്യമായ പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു

പത്തനംതിട്ട : ശബരിമലയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു. സർക്കാർ ഇടപെടാത്തതിനാൽ പരിഹാരം വൈകുന്നുവെന്ന് ദേവസ്വം ബോർഡ് അധികൃതർ. രണ്ടു വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിൽ ആണ് 6.65 ലക്ഷം...

ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ പരാതി

കൊച്ചി : ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾ കബളിപ്പിച്ചു എന്നാരോപണവുമായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം. ചിത്രത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ചശേഷം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. സിനിമയുടെ നിർമാതാക്കളായ...
- Advertisment -

Most Popular

- Advertisement -