Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaപമ്പ -...

പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു

പത്തനംതിട്ട : പമ്പ – ശബരിമല നിർദ്ദിഷ്ഠ റോപ് വേ നിർമാണത്തിൻ്റെ തടസങ്ങൾ നീങ്ങുന്നു. 8 വർഷം മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.

പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പൊലീസ് ബാരക്കിന് പിന്നിൽ അവസാനിക്കുന്നതാണ് നിർദിഷ്ഠ റോപ് വേ. 2.7 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേയ്ക്ക് 5 ടവറുകളാണ് വേണ്ടത്. തുടക്കത്തിൽ സാധനങ്ങൾ കൊണ്ടു പോകുന്നതിനാണ് റോപ് വേ ഉപയോഗിക്കുന്നതെങ്കിലും ഒരു അടിയന്തര കാബിൻ കൂടി ഇതോടൊപ്പം ഉണ്ടാകും.

റോപ് വേയ്ക്കായി വനം വകുപ്പിൽ നിന്ന് ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കഞ്ഞിക്കുഴിയിൽ പകരം ഭൂമി കണ്ടെത്തി വനം വകുപ്പിന് നൽകാമെന്ന് റവന്യൂ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ഇവിടം പരിഹാര വനവൽകരണത്തിന് ഉതകുന്ന ഭൂമി ആണെന്ന് റവന്യൂ വകുപ്പ് വനം വകുപ്പിനെ അറിയിച്ചു. ഇതു സംബന്ധിച്ച് ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു

റോപ് വേയ്ക്ക് 4.53 ഹെക്ടർ വനഭൂമിയാണ് വേണ്ടത്. ഇത്രയും ഭൂമി കഞ്ഞിക്കുഴിയിൽ നിന്ന് റവന്യൂ വകുപ്പ് കണ്ടെത്തും. വനം വകുപ്പിൻ്റെ പരിശോധനയിൽ ഭൂമി വനവൽകരണത്തിന് യോജിച്ചതാണെന്ന് കണ്ടെത്തിയാൽ ഭൂമി റവന്യൂ വകുപ്പ് വനം വകുപ്പിന് കൈമാറും. ഭൂമിയുടെ വില ദേവസ്വം ബോർഡ് അടയ്ക്കും. തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ റോപ് വേയുടെ നിർമാണം ആരംഭിക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് പുനരധിവാസ പാക്കേജ് : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വയനാടിൻ്റെ പുനരുദ്ധാരണം യോഗത്തിൽ ചർച്ച ചെയ്തു .കേന്ദ്രം ആവശ്യപ്പെട്ട വിശദമായ മെമ്മോറാണ്ടവും സംസ്ഥാന സർക്കാർ സമർപ്പിച്ചു. നേരത്തെ വയനാട്ടിലെ...

സൗദിയിൽ വാഹനാപകടം : 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് അപകടത്തിൽ പെട്ടത് .ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം .ഡീസൽ ടാങ്കർ ലോറിയുമായി...
- Advertisment -

Most Popular

- Advertisement -