Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി : രോഗിയും ഡോക്ടറും കുടുങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി.സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്.ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു.എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു

കഴിഞ്ഞദിവസമാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ എന്ന രോ​ഗി 42 മണിക്കൂര്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്.സംഭവത്തിൽ 3 ജിവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം തുടങ്ങി

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ആരംഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും...

സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയയും

തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധതാ നിയന്ത്രണ സമിതി, ജോയ് ആലുക്കാസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  92 മത് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര...
- Advertisment -

Most Popular

- Advertisement -