Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNews49 തദ്ദേശവാര്‍ഡുകളിൽ...

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ് .വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം. വോട്ടെണ്ണല്‍ ജൂലൈ 31 നാണ്. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രോളിങ് നിരോധനം ഇന്ന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത്  ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയിൽ തുടങ്ങും.  തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ജൂലായ്...

പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ്...
- Advertisment -

Most Popular

- Advertisement -