Tuesday, August 11, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്തഭൂമിയില്‍ ഇന്നും...

ദുരന്തഭൂമിയില്‍ ഇന്നും തെരച്ചിൽ

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ.ആറു മേഖലകളായി തിരിച്ചാണ് തിരച്ചിൽ.മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ.എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും.

ഉരുള്‍പൊട്ടലില്‍ മരണം 340 ആയി.146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 206 പേരെ ഇനി കണ്ടെത്താനുണ്ട്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേര്‍ കഴിയുന്നു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിൽ സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.അതേസമയം ,ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണല്‍ ആയ നടൻ മോഹൻലാൽ വയനാട്ടിലെ ദുരന്തഭൂമിയിൽ എത്തി.ഔദ്യോഗിക യൂണിഫോം ധരിച്ചാണ് അദ്ദേഹം എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര...

നീറ്റ് വിവാദത്തിൽ എൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ എഎൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിവാദം നീറ്റ് പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം, എംബിബിഎസ് അടക്കമുള്ള...
- Advertisment -

Most Popular

- Advertisement -