Tuesday, June 24, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിയുടെ സന്ദർശനം...

പ്രധാനമന്ത്രിയുടെ സന്ദർശനം : ആഗസ്റ്റ് 10 ന് വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ വയനാട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിത പ്രദേശം സന്ദർശങ്ങളിലാണ് പ്രധാനമന്ത്രി എത്തുന്നത്. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടൂ.

ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപറ്റ- കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാരങ്ങാനം സ്വദേശിനിയായ 13 കാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

കോഴഞ്ചേരി : ആൻ്റി റാബീസ് വാക്സിൻ എടുത്ത നാരങ്ങാനം സ്വദേശിനിയായ 13 കാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. നാരങ്ങാനം നോർത്ത് കണമുക്ക് തറഭാഗം സ്വദേശിനി ശിൽപ്പാ രാജൻ്റെയും ബിനോജിൻ്റെയും മകൾ ഏഴാം...

യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റി രാപകൽ സമരം

തിരുവല്ല: യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ രാപകൽ സമരം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സാം ഈപ്പൻ,...
- Advertisment -

Most Popular

- Advertisement -