Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsഉച്ചഭക്ഷണത്തിനായി വാങ്ങിയ...

ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര:  ഹോട്ടലിനെതിരെ നടപടി

തിരുവല്ല : ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ  ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് ഇന്ന്  ഉച്ചയോടെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അടച്ച് പൂട്ടിയത്.

തിരുവല്ല പുളിക്കീഴ് എസ്.എച്ച്.ഒ അജിത് കുമാറിന് കഴിക്കാനായി  വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പഴുതാരയെ കണ്ടെത്തിയതോടെ ഉടൻ ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. ഉടൻ അവർ സ്ഥലത്തെത്തി പരിശോധിച്ച് ബിരിയാണിയിലുള്ളത് പഴുതാരയണെന്ന് സ്ഥിരീകരിച്ചു.

ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ
വിഭാഗവും  ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിൽ  കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ  നിർദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് 'മിന്റോറാ' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. ഡോ. നെൽസൺ...

ആഞ്ഞിലിപ്പാലം റെയില്‍വേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്)  ഫെബ്രുവരി മൂന്നിന് രാവിലെ എട്ട് മണി മുതൽ   ഏഴിന് വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -