Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaചിങ്ങപ്പുലരിയിൽ ശബരിമലയിൽ...

ചിങ്ങപ്പുലരിയിൽ ശബരിമലയിൽ ഭക്തജനത്തിരക്ക്

ശബരിമല : ചിങ്ങപ്പുലരിയിൽ ശബരിമല നട  പുലർച്ചെ അഞ്ചിനു തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ്  അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത്  ലക്ഷാർച്ചന നടന്നു. 21 ന് രാത്രി 10നു നടയടയ്ക്കും വരെ തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.

അതേസമയം, സന്നിധാനത്തെ ഭസ്മക്കുളത്തിൻ്റെ സ്ഥാനം മാറ്റുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് വാർത്താ ലേഖകരെ അറിയിച്ചു. നിലവിൽ ഭസ്മക്കുളത്തിലേയ്ക്ക് മാലിന്യം ഒഴുകിവരുന്നതിനാലാണ് പുതിയ തീരുമാനം.  ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്ന പുതിയ സ്ഥലത്തിൻ്റെ കാര്യത്തിൽ നാളെ (ഞായർ ) തീരുമാനമാകും. അടുത്ത തീർഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം സ്പോർട്ട് ബുക്കിംഗും തുടരുമെന്നും പ്രസിഡൻ്റ് പറഞ്ഞു. ബോർഡ്  അംഗങ്ങളായ ജി.സുന്ദരേശൻ, എ അജികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബ്ബർ ബോർഡ് ആസ്ഥാനത്തെ  കോട്ടേഴ്സിൽ മോഷണം : പണവും 100 പവനോളം സ്വർണാഭരണങ്ങളും കവർന്നതായി പരാതി

കോട്ടയം : കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ കോട്ടേഴ്സിൽ മോഷണം നടന്നതായി പരാതി. നൂറു പവനോളം സ്വർണം നഷ്ടമായതായി പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് കോട്ടേഴ്സിൽ മോഷണം നടന്നത്.  മൂന്ന് മുറികളിൽ...

ഒറ്റമഴയിൽ ടാർ ഇളകി ഉത്രമേൽ – പുല്ലുകോട്ടുപടി റോഡിൽ യാത്ര ദുരിതം

തിരുവല്ല: മഴ ശക്തമായതോടെ തിരുവല്ല നഗരസഭയിലെ ഉത്രമേൽ - പള്ളിയമ്പിൽപടി - പുല്ലുകോട്ടുപടി റോഡിൽ ടാർ ഇളകി യാത്ര ദുരിതമായി. നഗരസഭയുടെ 30-ാം വാർഡിലെ പ്രധാന റോഡിനാണ് ഈ ദുർഗതി. വർഷങ്ങൾക്ക് മുൻപാണ്...
- Advertisment -

Most Popular

- Advertisement -