Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വ്യാപക നാശം

ആലപ്പുഴ :  പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു.

ആലപ്പുഴയിൽ പലയിടത്തും അതിശക്തമായ കാറ്റാണ് വീശിയത്. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ,കരുമാടി, പുറക്കാട് എന്നിവിടങ്ങളിൽ മരം വീണു. കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിൽ മരം വീണു. കോട്ടയം, കുമരകം ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണു.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടർമാർ : വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ. 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്....

മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണം : നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു : മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയുടെ ലൈസൻസ്...
- Advertisment -

Most Popular

- Advertisement -