Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeNewsകോടതിയില്‍ കേസുള്ള...

കോടതിയില്‍ കേസുള്ള കെട്ടിടം അടിച്ചു തകര്‍ത്തു: നോക്കാനെത്തിയ അഭിഭാഷകനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

തിരുവല്ല : കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍ അലക്‌സ് തോമസിനാണ് പരുക്കേറ്റത്.വിവരം അറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ വൈകിയതായി ആരോപണമുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കോടിയാട്ട് ബില്‍ഡിങ്‌സ് വാടകയ്ക്ക് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന മനോജ് എസ്. പിളളയാണ് അഭിഭാഷകനെ ആക്രമിച്ചത്.

കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഇയാള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഉടമകളായ സഹോദരിമാര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ കെട്ടിടം മനോജ് അടിച്ചു പൊളിച്ചു. ഇതു സംബന്ധിച്ച് വാദം കേള്‍ക്കുന്നത് കോടതി ഒമ്പതാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വീണ്ടും ഇയാള്‍ കെട്ടിടം തകര്‍ക്കുന്നുവെന്ന് കെട്ടിടം ഉടമ അനു
തോമസ് വിളിച്ചു പറഞ്ഞതനുസരിച്ചു എത്തിയ അഭിഭാഷകനേയും ഉടമയെയും കെട്ടിടത്തിനകത്ത് വച്ച് മനോജ്‌ ആക്രമിക്കുകയായിരുന്നു.ആക്രമണം തടയുമ്പോഴാണ് അഭിഭാഷകന്റെ കൈക്ക് പരുക്കേറ്റത്.

ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റതിനെ തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ അലക്‌സിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് കുത്തേറ്റ അഭിഭാഷകന്റെ മൊഴി എടുക്കാന്‍ പോലീസ് എത്തിയത്. കോട്ടയത്ത് ജോസഫ് ആന്‍ഡ് പൗലോസ് ലോയേഴ്‌സ് ഓഫീസിലെ അഭിഭാഷകനാണ് അലക്‌സ് തോമസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം : ഫ്രാന്‍സീസ് ജോര്‍ജ് എം.പി

ചങ്ങനാശേരി : അടിക്കടി ഉണ്ടാകുന്ന പോലീസ് സ്റ്റേഷന്‍, ലോക്കപ്പ് കൊലപാതകങ്ങളും, മര്‍ദ്ദനങ്ങളും ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ ഈസ്റ്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം...

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട്...
- Advertisment -

Most Popular

- Advertisement -